Posted On
date_range Updated On
date_range തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് നിര്യാതനായി
ആലപ്പുഴ: ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (64) നിര്യാതനായി. ഞായറാഴ്ച ഉച്ചകഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി സാംസ്കാരിക സാഹിതി ജില്ലാ ചെയർമാനാണ്.
ഹൃദയശസ്ത്രക്രിയക്കുശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ (കഥ), പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം (തിരക്കഥ) എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ 'കാക്കത്തുരുത്ത്' എന്ന സിനിമയുടെ സെൻസറിങ് കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.