സംഘടിച്ചെത്തിയ അതിഥി തൊഴിലാളികളെ നീക്കി; ഭക്ഷണം ഉറപ്പാക്കുമെന്ന്​ കലക്​ടർ

ചങ്ങനാശ്ശേരി: കോട്ടയം പായിപ്പാട്​ റോഡ്​ ഉപരോധിച്ചുള്ള സമരം സംഘടിപ്പിച്ച അതിഥി തൊഴിലാളികളെ നീക്കി. ആയിര കണക്കിനു അതിഥി തൊഴിലാളികളാണ് പായിപ്പാട് കവലയിൽ സംഘടിച്ചിരിക്കുന്നത്. ഇവർക്ക് ആവശ്യത്തിന്ഭക്ഷണം കിട്ടുന്നില ്ല, വെള്ളം കിട്ടുന്നില്ല, അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ല, നാട്ടിലേക്ക് മടങ്ങണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ാണ് സംഘടിച്ചത്. തൃക്കൊടിത്താനം സി.ഐ സാജു വർഗീസി​​​​​െൻറ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

ഭക്ഷണം ലഭ്യമാക്കുമെന്ന്​ കോട്ടയം ജില്ല കലക്​ടർ ഉറപ്പുനൽകി. തൊഴിലാളികളെ കൊണ്ടുവന്ന കോൺട്രാക്​ടർമാരോട്​ ഇവർക്ക്​ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുമ്പ്​ നിർദേശം നൽകിയിട്ടുണ്ട്​​. ഇതിൽ വീഴ്​ച സംഭവിച്ചിട്ടുണ്ടെങ്കിലും അത്​ പരിശോധിക്കുന്നുമെന്ന്​ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

വെള്ളിയാഴ്ച്ച കലക്​ടർ പി.കെ. സുധീർ ബാബു പായിപ്പാട് പത്താം വാർഡിൽ സന്ദർശനം നടത്തിയിരുന്നു. കളക്ടറുടെ നിർദേശപ്രകാരം ശനിയാഴ്ച്ച നാലു കോടി സഹകരണ ബാങ്കിൽ ലേബർ ഓഫീസർ വിനോദ്, ചങ്ങനാശേരി തഹസിൽദാർ ജിനു കെ പുന്നൂസ് , പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ബിനു എനിവരുടെ നേത്യത്വത്തിൽ ലേബർ ഓണേഴ്സിൻ്റ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ കോവിഡ് 19 പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഇവർക്ക് അവബോധം നൽകിയിരുന്നു.

യോഗത്തിൽ ക്യാമ്പുകൾ വൃത്തിയാക്കുന്നതിനും പഞ്ചായത്തിന് നിർദേശവും നല്കിയിരുന്നു. ക്യാമ്പിൽ കഴിയുന്നവർ പുറത്ത് പോകാനോ നാട്ടിലേക്കു മടങ്ങുന്നതിനോ അനുവാദമില്ലനും കർശനം നിർദേശം നൽകിയിരുന്നു. തൊഴിലാളികൾക്ക് 14 വരെ ഭക്ഷണം നൽകണമെന്നാണ് കോട്ടേജ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അവർ സമ്മതിക്കുകയും ചെയ്​തിരുന്നു.

ഇതിനു ശേഷമാണ് ഉച്ചയോടെ തൊഴിലാളികൾ പായിപ്പാട് കവലയിൽ സംഘടിച്ചിരിക്കുന്നത്. 12000 തൊഴിലാളികളാണ് പായിപ്പാട് ഉള്ളത്. ഇതിൽ 8200 പേർ നാടുകളിലേക്ക് മടങ്ങി. 167 ക്യാമ്പുകളിലായി 3500 ഓളം പേർ നിലവിൽ കഴിയുന്നുണ്ട്. ചങ്ങനാശേരി ഡി.വൈ.എസ്​.പി എസ്. സുരേഷ് കുമാറിൻ്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം, ചങ്ങനാശേരി തഹസിൽദാർ, പായിപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.

Full View
Tags:    
News Summary - Workers Protest Payippad Kottayam -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.