ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രിനടത്തം പയ്യാമ്പലം ബീച്ചിൽ സംഗമിച്ചപ്പോൾ
Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പയ്യാമ്പലത്ത് സ്ത്രീകളുടെ രാത്രി നടത്തം
കണ്ണൂർ: 'ഈ തെരുവുകൾ ഞങ്ങളുടേതും കൂടിയാണ്' മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു.
ചാലാട്, എ.കെ.ജി ആശുപത്രി, പാലക്കാട് സ്വാമി മഠം, ചേംബർ ഹാൾ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച രാത്രിനടത്തം പയ്യാമ്പലത്ത് കലാപരിപാടികളോടെ സമാപിച്ചു.
കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ചിത്തിര ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ, പി. ശ്രുതി, നിമിഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.