ഡോക്യുമെന്‍ററിയിൽ നിന്ന് വനിത ലീഗ് നേതാക്കളെ ഒഴിവാക്കി; വിമർശനവുമായി നൂർബിന റഷീദ്

വയനാട്: മുസ് ലിം ലീഗ് നേതാവിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽ നിന്ന് വനിത നേതാക്കളെ ഒഴിവാക്കിയതിൽ വിമർശനവുമായി നൂർബിന റഷീദ്. സ്ത്രീകളോടൊപ്പം പങ്കെടുക്കുന്ന പരിപാടികളുടെ ദൃശ്യങ്ങൾ ഡോക്യുമെന്‍ററിയിൽ നിന്ന് ഒഴിവാക്കിയത് വിമർശനം പേടിച്ചാണോ എന്ന് നൂർബിന റഷീദ് ചോദിച്ചു. ശനിയാഴ്ച വയനാട്ടിൽ നടന്ന ഖായിദെ മില്ലത്ത് പുരസ്കാര സമർപ്പണ ചടങ്ങിലായിരുന്നു നൂർബിനയുടെ വിമർശനം.

വയനാട് ജില്ലയിലെ വനിത ലീഗിന്‍റെ വളർച്ചക്ക് പിന്നിലെ ശക്തിയാണ് പി.കെ. അബൂബക്കർ. ചുരത്തിന് മുകളിൽ നിന്ന് വനിത പ്രവർത്തകർ കോഴിക്കോട്ടെ പല യോഗങ്ങളിലേക്ക് വരണമെങ്കിൽ പി.കെയുടെ അനുഗ്രഹാശിസുകൾ വേണ്ടിയിരുന്നു. കാരണം പി.കെ അവരുടെ നിരീക്ഷകനായിരുന്നു. പി.കെയുടെ കർമപഥത്തിലെ ഒരു പൊൻതൂവൽ കൂടിയാണ് വനിത ലീഗിന്‍റെ നിരീക്ഷകൻ എന്നുള്ളത്.

പലപ്പോഴും വനിത ലീഗ് പ്രവർത്തകരുടെ കൂടെ ഇരിക്കുന്നതോ നടക്കുന്നതോ ആയ പി.കെയുടെ ചിത്രങ്ങൾ, വിമർശനത്തിന് വരേണ്ട എന്ന് കരുതിയാണോ ഡെക്യുമെന്‍ററി തയാറാക്കിയവർ മാറ്റി നിർത്തിയത്. നമുക്ക് ആരെയും പേടിക്കേണ്ടതില്ലെന്നും വനിത പ്രവർത്തകരോടായി നൂർബിന റഷീദ് പറഞ്ഞു.

Tags:    
News Summary - Women's League leaders omitted from documentary; Noorbeena Rasheed with criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.