സ്ത്രീകളെ അപമാനിച്ച അഭിഭാഷകർക്കെതിരെ നടപടി വേണം: വനിതാ കമ്മിഷൻ

തിരുവനന്തപുരം: വനിതാമാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങളങ്ങിയ ഫ്ളക്സ് പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കുമെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി. തിരുവനന്തപുരം റസ്റ്റ് ഹൗസ് ഹാളില്‍ കമ്മിഷന്‍െറ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകളെ പൊതുമധ്യത്തില്‍ അപമാനിച്ച അഭിഭാഷകരുടെ നടപടി തെറ്റായ കീഴ് വഴക്കമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവസരമൊരുക്കണം. വനിതകളുടെ ചിത്രങ്ങളടങ്ങിയ ഫ്ളക്സുകള്‍  സ്ഥാപിച്ചത് സ്ത്രീത്വത്തെ അപമാനിക്കലാണ്. നിയമം  നടപ്പിലാക്കേണ്ടവരുടെ ഭാഗത്ത് നിന്നുതന്നെ ഇത്തരം പെരുമാറ്റങ്ങളുണ്ടാകുന്നത് നീതീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന് ശിക്ഷവാങ്ങിക്കൊടുക്കാന്‍ കമ്മീഷന്‍ ശ്രമിക്കും. കോടതിക്കുള്ളില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിട്ടുള്ളത് കള്ളക്കേസുകളാണെന്ന് ബോധ്യപ്പെട്ടാല്‍ കേസ് പിന്‍വലിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും കമ്മീഷന്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.  

 

Tags:    
News Summary - womens commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.