Posted On
date_range Updated On
date_range ഹൈന്ദവ സംഘടനകൾ മാത്രം ചേർന്നാൽ വർഗീയമതിൽ തന്നെ –ചെന്നിത്തല
തിരുവനന്തപുരം: ചില ൈഹന്ദവ സംഘടനകളെ മാത്രം വിളിച്ച് നിർമിക്കുന്നതിനെ വർഗീയമ തിൽ എന്നല്ലേ വിളിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൈസ്തവ, മുസ്ലിം സംഘടനകളെയും സമുദായങ്ങളെയും മാറ്റിനിർത്തി നവോത്ഥാന ചരിത്രത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
ജാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ വിളിച്ചുകൂട്ടിയ ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണപക്ഷം തന്നെ നിയമസഭ സ്തംഭിപ്പിച്ചത് ചരിത്രത്തിലെ ആദ്യ സംഭവമാണ്. സ്പീക്കറിൽനിന്ന് പ്രതിപക്ഷത്തിന് നീതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.