വിമൻ ജസ്റ്റിസ് വിദ്യാർഥികളെ ആദരിച്ചു

തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ്​ വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്​.

ജില്ലാ പ്രസിഡന്റ് ഷംല എൽ, ജനറൽ സെക്രട്ടറി സുലൈഖ എൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത കെ എസ്, നദീറാ ബഷീർ, ബീബിജാൻ, ഹസീന ബഷീർ, വാമനപുരം മണ്ഡലം കൺവീനർ ഷാർമി, നെടുമങ്ങാട് മണ്ഡലം കൺവീനർ നൂർജഹാൻ, നേമം മണ്ഡലം കൺവീനർ മെഹർ മാഹീൻ എന്നിവർ പ​​ങ്കെടുത്തു.


ഗവ. ആർട്ട്സ് കോളേജിൽ നിന്ന് എം എ പൂർത്തിയാക്കി നെറ്റും ജെ ആർ എഫും കഴിഞ്ഞ്​ കാസർകോട് ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുകയാണ്​ ഹുസ്ന അമീൻ. ഗവ. വിമൻസ് കോളേജിൽ നിന്ന് ഫിലോസഫിയിൽ എം എ പൂർത്തിയാക്കി ഗവ. വിമൻസ് കോളേജിൽ ഫിലോസഫി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുകയാണ്​ തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസ്​.

Tags:    
News Summary - Women justice students were honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.