സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരേ പെൺപോരാട്ട പ്രതിജ്ഞയുമായി വിമൻ ജസ്റ്റിസ് മൂവ്മെൻറ്​

തിരുവനന്തപുരം: ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെൻറ്​ കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി. ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ നടന്ന പരിപാടികൾക്ക് ജനറൽ സെക്രട്ടറി ഫാത്തിമ നവാസ്, വൈസ് പ്രസിഡൻറ് അമീന, കമ്മിറ്റിയംഗങ്ങളായ ഷാഹിദ ഹാറൂൺ, ഷംല, സുലൈഖ, ഷാഹിദ ത്വാഹ, സുബൈദ, സലീന മഠത്തിൽ, ഹംന എന്നിവർ നേതൃത്വം നൽകി. സെക്രട്ടേറിയറ്റ് നടയിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഫാഷിസത്തിന്‍റെ പരീക്ഷണശാലകളായ ഗുജറാത്തിനും യുപിക്കും പിന്നാലെ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ക്കും ബലാത്സംഗ കൊലകള്‍ക്കുമെതിരെ പീഡിതരെ ഹൃദയത്തോട് ചേർത്ത്നിര്‍ത്തി നീതിക്കുവേണ്ടി പൊരുതാനുറച്ച് ഞങ്ങള്‍ ശപഥം ചെയ്യുന്നെന്ന്​ അവർ പറഞ്ഞു. പ്രതികൾക്കൊപ്പം ചേര്‍ന്ന് ഇരകളോട് നീതിനിഷേധം തുടരുന്ന നീതിനിര്‍വ്വഹണ വ്യവസ്ഥയുടെ കുറ്റകരമായ മൗനത്തിനെതിരെ തങ്ങളെന്നും സമരത്തിലായിരിക്കുമെന്നും അവർ പറഞ്ഞു.

ജില്ലാ പ്രസിഡൻറ്​ രജ്ഞിത ജയരാജ്, സെക്രട്ടറി രജനി, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു. പ്രതിജ്ഞയോടൊപ്പം സമര ഗാനവും കലാവിഷ്​കാരങ്ങളും സംഘടിപ്പിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.