Posted On
date_range Updated On
date_range ജോസഫൈെൻറ രാജി സ്വാഗതാർഹം -വിമൻ ജസ്റ്റിസ് മൂവ്മെൻറ്
തിരുവനന്തപുരം: കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തുകയും പദവിക്കുനിരക്കാത്ത വാക്പ്രയോഗങ്ങൾ നടത്തുകയുംചെയ്ത വനിതാകമ്മീഷൻ അധ്യക്ഷ ജോസഫൈെൻറ രാജി സ്വാഗതാർഹമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്.
ഭരണഘടനാസ്ഥാപനങ്ങളിൽ അനർഹർ കടന്നുകൂടാതിരിക്കാൻ കക്ഷിരാഷ്ട്രീയം മാത്രം മാനദണ്ഡമാക്കുന്നതിനുപകരം യോഗ്യതയുടെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് നീതിപൂർവ്വകമായ നിയമനം നടത്തേണ്ടതുണ്ടെന്നും കഴിവും യോഗ്യതയുമുള്ള പൊതുപ്രവർത്തകരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.