ശുദ്ധിക്രിയ: കോടതി വിധിക്കെതിരായ അനാദര​വ്​- പുന്നല ശ്രീകുമാർ

തിരുവനന്തപുരം: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും എല്ലാ വിശ്വാസികൾക്കും സമാധാനപരമായി പോകാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്ന്​ കെ.പി.എം.എസ് ജനറൽ സെക്രട്ടറിയും, വനിതാമതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ. ഇന്നത്തെ യുവതീ​പ്രവേശനത്തിലൂടെ കോടതിവിധി നടപ്പിലായി എന്നത് സന്തോഷകരമായ കാര്യമാണ്​. സുപ്രീംകോടതി വിധി സാങ്കേതികമായി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

യുവതീപ്രവേശനത്തിനു ശേഷം ശുദ്ധി ക്രിയ നടത്താനുള്ള തീരുമാനം കോടതി വിധിക്കെതിരായ അനാദരവാണ്. കോടതിയലക്ഷ്യത്തി​​​െൻറ പരിധിയിൽ വരുന്ന കാര്യമാണ് സന്നിധാനത്ത്​ നടന്ന ശുദ്ധിക്രിയാ ചടങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Women Entry - Sabrimala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.