Posted On
date_range Updated On
date_range കോഴിക്കോട്ടെ മാളില്‍ നടിമാർക്കുനേരെ ലൈംഗികാതിക്രമം: നടപടി സ്വീകരിക്കണമെന്ന് വനിത കമീഷൻ
കോഴിക്കോട്: നഗരത്തിലെ മാളില്‍ സിനിമ പ്രമോഷൻ പരിപാടിക്കിടെ നടികളെ ലൈംഗികമായി ആക്രമിച്ചതിനെ അപലപിച്ച് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. വനിത കമീഷൻ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
മാധ്യമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് കേരളീയ സമൂഹം ആശങ്കയോടെ കാണണം.
സ്ത്രീകൾക്ക് നിർഭയം പൊതുഇടത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. അഭിമുഖത്തിന് ചെന്ന മാധ്യമപ്രവർത്തകയോട് അപമര്യാദയായി സംസാരിച്ച യുവനടനെതിരെ വനിതകമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.