വിജയിച്ചത്​ 11 വനിതകൾ, 10 പേരും ഇടതുപക്ഷത്തുനിന്ന്​

പതിവുപോലെ ഇത്തവണത്തെ നിയസമഭാ തെരഞ്ഞെടുപ്പും പുരുഷാധിപത്യപരമായിരുന്നു​. സീറ്റ്​ ലഭിക്കുന്നതിൽ മുതൽ വിജയത്തിനുവരെ നിരന്തരം പോരാടുന്ന വനിതകളെയാണ്​ തെരഞ്ഞെടുപ്പ്​ പ്രക്രിയയുടെ ആദ്യം മുതൽ കാണാനായത്​ത്​. സീറ്റ്​ ലഭിക്കാത്തിനെ തുടർന്ന്​ തലമുണ്ഡനംചെയ്​ത ഹതഭാഗ്യയും അവരുടെ കൂട്ടത്തിലുണ്ട്​. വിജയികളുടെ പട്ടിക പരിശോധിച്ചാലും ആൺ പ്രതിനിധികൾക്ക്​ മൃഗീയഭൂരിപക്ഷമാണുള്ളത്​.


പുതിയ നിയമസഭയിലേക്ക്​ ജയിച്ചുകയറിയത്​ 11 വനിതകൾ മാത്രമാണ്​. ഇതിൽ 10 പേരും ഇടതുപക്ഷത്തുനിന്നുള്ളവർ. ആകെ വിജയിച്ചവരിൽ ഏഴ​ുപേർ പുതുമുഖങ്ങളാണ്​. യു.ഡി.എഫിനുവേണ്ടി വടകരയിൽ നിന്ന്​ ജയിച്ച കെ.കെ.രമ മാത്രമാണ്​ പ്രതിപക്ഷ പ്രതിനിധി. കെ.കെ ശൈലജ-മട്ടന്നൂർ, കാനത്തിൽ ജമീല-കൊയിലാണ്ടി, കെ ശാന്തകുമാരി- കോങ്ങാട്, ആർ ബിന്ദു-ഇരിങ്ങാലക്കുട, വി കെ ആശ-വൈക്കം, ദലീമ-അരൂർ, യു. പ്രതിഭ-കായംകുളം, വീണ ജോർജ്-ആറന്മുള, കെ ചിഞ്ചുറാണി- ചടയമംഗലം, ഒ.എസ് അംബിക- ആറ്റിങ്ങൽ എന്നിവരാണ്​ മറ്റുള്ള വനിതാ എം.എൽ.എമാർ.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.