Posted On
date_range Updated On
date_range ഉപ്പുതറയിൽ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
കട്ടപ്പന: ഉപ്പുതറയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിനെയാണ് (28) പീരുമേഡ് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാഴപ്പറമ്പില്‍ കുട്ടപ്പെൻറ മകള്‍ എം.കെ. ഷീജയെ കഴിഞ്ഞ ഒമ്പതിന് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മരണം സ്ത്രീധന പീഡനവും മാനസിക പീഡനവും മൂലമാണെന്ന് ബന്ധുക്കൾ പരാതിനൽകിയിരുന്നു.
10മാസം മുമ്പാണ് വിവാഹിതരായത്. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തുന്ന ജോബീഷ് സ്ത്രീധനത്തെ ചൊല്ലി ഷീജയെ നിരന്തരം മർദിക്കുമായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണത്തിനുശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ്പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.