പയ്യന്നൂര്‍: കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഭർത്താവ് കൂക്കാനം സ്വദേശി രാകേഷ്, മാതാവ് ഇന്ദിര (65) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു. രാമചന്ദ്രന്റെയും സുഗതയുടെയും മകള്‍ കെ.പി. സൂര്യയാണ് (24) ഭർതൃഗൃഹത്തിൽ ഈ മാസം മൂന്നിന് ആത്മഹത്യ ചെയ്തത്.
യുവതി അനുജത്തിക്ക് മൊബൈൽ ഫോൺ വഴി അയച്ച സന്ദേശങ്ങളാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്.
മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ്, സൈബർ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ ഭർതൃഗൃഹത്തിലെ പീഡനമാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, തിങ്കളാഴ്ച ഭർത്താവ് കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷിനെയും മാതാവ് ഇന്ദിരയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
2021 ജനുവരി ഒമ്പതിനാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്.
ഈ ബന്ധത്തിൽ ഒമ്പതുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.