Posted On
date_range Updated On
date_range ഭർത്താവിനൊപ്പം വിവാഹത്തിന് പോയി വരുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് ഭാര്യ മരിച്ചു
കാഞ്ഞിരമറ്റം: ബൈക്കിൽ ഭർത്താവിനൊപ്പം വിവാഹത്തിന് പോയി വരുന്നതിനിടെ ടോറസ് ലോറിയിടിച്ച് ഭാര്യ മരിച്ചു. അരയൻ കാവ് ശ്രീവല്ലഭം (മംഗലശേരിൽ) രാജി (48)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 4.30ന് അരയൻ കാവ് പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോട്ടയം തിരുവഞ്ചൂരിൽ വിവാഹത്തിന് പോയി വരികയായിരുന്നു ഇവർ. ബൈക്ക് ഓടിച്ചിരുന്ന രാജിയുടെ ഭർത്താവ് അനിൽകുമാറിനെ ഗുരുതര പരിക്കുകളോടെ തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജിയെ വെൽകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ. മക്കൾ: ഹരിശങ്കർ, ശിവ കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.