എൽ.പി.എസ്.ടി: അധിക തസ്തിക സൃഷ്ടിക്കാനാവില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വളർമതി

 തിരുവനന്തപുരം: എൽ.പി.എസ്.ടിഅധിക തസ്തിക സൃഷ്ടിക്കാനാവില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റേഷ്യോ കുറയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് എൻ. വളർമതിയും രംഗത്തെത്തി.

നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക തസ്തിക സൃഷ്ടിക്കാനാവില്ല. എൽ.പി.എസ്.ടി സമരക്കാരുമായി എട്ടു തവണ പൊതുവിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ താനും ചർച്ച നടത്തി. ഇപ്പോഴത്തെ ധനസ്ഥിതി അനുസരിച്ച് അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാവില്ല. കുറച്ചാൽ പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടി വരും. എൽ.പി.എസ്.ടി അധിക തസ്തിക സൃഷ്ടിച്ചാൽ മറ്റ് വകുപ്പുകളിലും അധിക തസ്തിക സൃഷ്ടിക്കേണ്ടി വരും. എയ്ഡഡ് സ്കൂളുകളിൽ അടക്കം അധിക തസ്തിക വേണ്ടിവരും. സമരക്കാരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറാണ്. ഇക്കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാൽ മുഖ്യമന്ത്രി ഒരേ കാര്യം ആവർത്തിക്കുകയാണെന്ന് എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമര നേതാവായ വളർമതി ആരോപിച്ചു. 1:25 റേഷ്യോ അംഗീകരിക്കാനാവില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് കാര്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചത്. റേഷ്യോ കുറയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല, നാല് ആവശ്യങ്ങൾ അംഗീകരിച്ചു എന്ന് പറയുമ്പോഴും അതിന്റെ ഉത്തരവില്ലെന്നും വളർമതി പറഞ്ഞു. സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് സർക്കാർ തഴയുന്നു. ഡിവിഷൻ ഫോൾ വരുന്ന സ്കൂളുകളിലെങ്കിലും റേഷ്യോ കുറയ്ക്കണമെന്നും വളർമതി ആവശ്യപ്പെട്ടു.   

Tags:    
News Summary - LPST Rank Holders Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.