പ്രതി നിസാമുദ്ദീൻ

ബസ് യാത്രക്കിടെ യുവതിക്ക് നേരെ പീഡനശ്രമം; ഒരാൾ അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വേങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. നിസാമുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്.

കോഴിക്കോട് പിന്നിട്ടതോടെ ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി കെ.എസ്.ആർ.ടി.സി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ച് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Woman molested during bus journey; One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.