കണ്ണൂരില്‍ യുവതി രണ്ടു കുട്ടികളുമായി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെ നില ഗുരുതരം

കണ്ണൂര്‍: പരിയാരത്ത് രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. പരിയാരം ചെറുതാഴം ശ്രീസ്ഥയില്‍ അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്‍റെ ഭാര്യ ധനഞ്ജയാണ് കിണറ്റിൽ ചാടിയത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആറു വയസ്സുള്ള മൂത്ത മകൻ ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്. നാലു വയസ്സുകാരി ദേവികക്കും സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.

Tags:    
News Summary - Woman jumps into well with two children in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.