അഭിരാമി
Posted On
date_range Updated On
date_range യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
നെടുമങ്ങാട്: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ പനയമുട്ടം തടത്തരികത്ത് വീട്ടിൽ അഭിരാമി (പാറു -22)യെയാണ് വ്യാഴാഴ്ച രാവിലെ വീടിന് പുറത്തെ ഗോവണിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അയ്യപ്പൻ (ശരത്ത് 30) വീട്ടിലുള്ള സമയത്താണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് ഒന്നര വയസ്സ് പ്രായമുള്ള ആൺ കുഞ്ഞുണ്ട്. പെയിന്റിങ് തൊഴിലാളിയാണ് ശരത്ത്.
ഇവർ തമ്മിൽ നിരന്തരം വഴക്കാണെന്ന് നാട്ടുകാർ പറയുന്നു. അഭിരാമിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. ആർ.ഡി.ഒയുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.