Posted On
date_range Updated On
date_range കോഴിക്കൂട്ടിൽ നിന്ന് മുട്ട എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
അടിമാലി: പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പനിച്ചിക്കുഴി വലിയകണ്ടത്തിൽ ബാബുവിൻറെ ഭാര്യ ശോഭന(55)യാണ് മരിച്ചത്. വീട്ടിലെ കോഴിക്കൂട്ടിൽനിന്നും മുട്ട എടുക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് കടിയേറ്റതാണെന്നാണ് നിഗമനം. തളർച്ച തോന്നിയതിനെ തുടർന്ന് ഭർത്താവിനെ വിളിച്ചുവിവരം പറയുകയായിരുന്നു.
ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈയ്യിൽ പാമ്പുകടിയേറ്റ മുറിപ്പാടുണ്ട്. പന്നിയാർകൂട്ടി മുല്ലക്കുന്നേൽ കുടുംബാംഗമാണ് ശോഭന. മക്കൾ: ശരത്ത് ബാബു, ദേവജിത്ത്. മരുമകൾ: സാന്ദ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.