Posted On
date_range Updated On
date_range സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു; സഹയാത്രികക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം: ദേശീയപാതയിൽ സ്കൂട്ടറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങൽ സിറാജുന്നിസ(23) യാണ് മരിച്ചത്.
സ്കൂട്ടറിൽ കുടെയുണ്ടായിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദയെ ഗുരുതര പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8:45 ഓടെ വളാഞ്ചേരി -കുറ്റിപ്പുറം ദേശീയ പാതയിൽ ഒലീവ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. യുവതികൾ സഞ്ചരിച്ച സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വളാഞ്ചേരിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്കൂട്ടറും തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.