Posted On
date_range Updated On
date_range ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
ചങ്ങരംകുളം: പെരുമ്പിലാവിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ഒതളൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു. ഒതളൂർ സ്വദേശി തെക്കേപ്പാട്ട് പുത്തൻവീട്ടിൽ സതീദേവി(45)യാണ് മരിച്ചത്. എടപ്പാളിലെ ട്രാഫിക്ക് ഹോംഗാർഡ് ചന്ദ്രന്റെ ഭാര്യയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ പട്ടാമ്പി റോഡിൽ സതീദേവി ഓടിച്ച സ്കൂട്ടറും പാലക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതീദേവിയെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: സ്നേഹ, സച്ചിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.