ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി ടിപ്പറിനടിയിൽപെട്ട് മരിച്ചു

ഓയൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന വീട്ടമ്മ ടിപ്പറിന് അടിയിൽപ്പെട്ട് മരിച്ചു. ആറ്റിങ്ങൽ കല്ലമ്പലം പ്രവീൺ സദനത്തിൽ പ്രവീണിന്റെ ഭാര്യ ദിവ്യ (38) ആണ് മരിച്ചത്. തിങ്കൾ രാവിലെ എട്ടരയോടെയായിരുന്നു അപകടം.

പ്രവീണും ദിവ്യയും മകൾ ശിവപാർവ്വതിയും കൂടി ക്ഷേത്ര ദർശനത്തിനായി പോകുന്ന വഴിയിൽ വേങ്കോട് ഭാഗത്ത് വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ടിപ്പറിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയും ദിവ്യയുടെ ദേഹത്തു കൂടി ടിപ്പർ കയറുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. മക്കൾ: ശിവപാർവ്വതി, ശിവപ്രിയ .

Tags:    
News Summary - Woman dies after being crushed under tipper after bike and scooter collide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.