Posted On
date_range Updated On
date_range വീടിന്റെ വർക്ക് ഏരിയയിൽ വെച്ച് പാമ്പുകടിയേറ്റു; യുവതി മരിച്ചു
അരൂർ: വീട്ടിൽവെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂർ പഞ്ചായത്തിൽ 16-ാo വാർഡിൽ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്.
വ്യഴാഴ്ച രാവിലെ ഒമ്പതോടെ വീടിന് പിന്നിലുള്ള വർക്ക് ഏരിയയിൽവെച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ മരിച്ചു.
ഭർത്താവ് വിദേശത്താണ്. മകൾ: അലിയ (5). സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് ഇടക്കൊച്ചി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.