സി.പി.ഐ നേതാവിനെതിരെ വനിത സഖാവി​െൻറ പരാതി; അന്വേഷണ കമീഷനെ നിയോഗിച്ച്​ പാർട്ടി

നെടുങ്കണ്ടം: ഇടുക്കി മുൻ ജില്ല സെക്രട്ടറികൂടിയായ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ ലൈംഗികാരോപണവുമായി ഹൈറേഞ്ചിലെ വനിത സംഘടന നേതാവ്​. ലൈംഗികാതിക്രമം നടത്തിയെന്ന വനിത നേതാവി​െൻറ പരാതിയിൽ പാർട്ടി അന്വേഷണ കമീഷനെ നിയോഗിച്ചതിനിടെ പൊലീസിൽ പരാതി നൽകാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പാർട്ടി സംസ്ഥാന സെക്രട്ടറിയെയും സമീപിച്ചിരിക്കുകയാണ്​ വനിത സഖാവ്​. അതിനിടെ, ഇവർ പൊലീസിനെ സമീപിക്കാതിരി​ക്കാൻ അനുനയവുമായി ജില്ല നേതൃത്വം രംഗത്തെത്തി​. നടപടിയെടുക്കാമെന്ന്​ ജില്ലയി​െല മുതിർന്ന നേതാവ്​ ഫോണിൽ വിളിച്ച്​ അറിയിക്കുകയായിരുന്നു. സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്​ പാർട്ടി സംസ്ഥാന കൗൺസിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മൂന്നുപേജുള്ള പരാതിയാണ്​ യുവതി നൽകിയത്​.

ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉയർത്തിയതിനാൽ ജീവൻ നഷ്​ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസിൽ പരാതിപ്പെടാൻ പാർട്ടി അനുമതി നൽകണമെന്നുമാണ്​ വനിത നേതാവി​െൻറ ആവശ്യം. ഇത്​ തള്ളിയ പാർട്ടി, ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, സംസ്ഥാന കൗൺസിൽ അംഗം പി. മുത്തുപാണ്ടി, പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ എന്നിവരടങ്ങിയ അന്വേഷണ കമീഷ​െന നിയോഗിക്കുകയായിരുന്നു. അന്വേഷണ കമീഷനുമുന്നിൽ മൊഴി നൽകിയശേഷമാണ്​ വനിത നേതാവ്​ പൊലീസിനെ സമീപിക്കാനൊരുങ്ങിയത്​.

സംസ്ഥാന കൗൺസിൽ അംഗം സ്ഥിരമായി ഫോണിൽ വിളിക്കുകയും ഓഫിസിലേക്ക്​ വരാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തെന്നും ഓഫിസിലും മറ്റൊരു പാർട്ടി ഓഫിസിന്​ സമീപത്തും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ്​ പരാതി. ഫോൺ സന്ദേശങ്ങളും ഫോൺ റെക്കോഡും അവർ നേതാക്കൾക്ക്​ കൈമാറി.

പരാതിയിൽ ഗുരുതരമായ മറ്റ് ആരോപണങ്ങളും വീട്ടമ്മ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നാണ്​ മറുവാദം. രണ്ട്​ നേതാക്കൾ തമ്മിലെ അഭിപ്രായവ്യത്യാസമാണ്​ പരാതിക്ക്​ പിന്നിലെന്നും ചില നേതാക്കൾ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.