പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ വീട്ടമ്മ ഒളിവിൽ. ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് കോഴഞ്ചേരി സി.െഎ പറഞ്ഞു.
നവമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് ചെറുകോൽ സ്വദേശി മണിയമ്മക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. എസ്.എൻ.ഡി.പി പത്തനംതിട്ട യൂനിയൻ മുൻ സെക്രട്ടറി വി.എസ്. സുനിൽകുമാറിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.