പ്രേമിക ഛേത്രി 

വിദേശത്ത് ജോലി നൽകാമെന്ന്​ പറഞ്ഞ് 18 ലക്ഷം തട്ടി; യുവതി അറസ്റ്റിൽ

​തൊടുപുഴ: വിദേശത്ത് ജോലി നൽകാമെന്നുപറഞ്ഞ് 18.99 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി പ്രേമിക ഛേത്രിയെയാണ്​ (23) സൈബർ ക്രൈം പൊലീസ്​ അറസ്റ്റ് ചെയ്തത്​. ഇതേ കേസിൽ മറ്റൊരു ബംഗാൾ സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കുമളി ചക്കുപള്ളം സ്വദേശിയിൽനിന്ന് വിവിധ സർട്ടിഫിക്കേഷൻ ചാർജുകൾക്കാണെന്നുപറഞ്ഞാണ്​ പണം തട്ടിയത്. ജില്ല പൊലീസ്​ മേധാവി വിഷ്ണു പ്രദീപിന്‍റെ നിർദേശാനുസരണം ഇടുക്കി ജില്ല ക്രൈം റെക്കോഡ്​സ്​ ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്‍റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ്​ ഇൻസ്പെക്ടർ വി.എ. സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Woman arrested for cheating 18 lakhs on the pretext of job abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.