ഒഴുക്കിൽപെട്ട്​ കാണാതായ ഫയാസിനായി ഫയർഫോഴ്​സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നു

മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും പുഴയിൽ മുങ്ങിമരിച്ചു

ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങി ഒഴ​ുക്കിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയും സഹോദരപുത്രനും മുങ്ങി മരിച്ചു. ഉളിക്കൽ നുച്ചിയാട് പുഴയിൽ വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ ദാരുണ സംഭവം.

കോരമ്പത്ത്​ മുഹമ്മദ്​ പള്ളിപ്പാത്ത്​ -മറിയം ദമ്പതികളുടെ മകൾ താഹിറ (32), സഹോദരൻ ബഷീർ- ഹസീന ദമ്പതികളുടെ മകൻ ബാസിത് (13) എന്നിവരാണ്​ മരിച്ചത്​. ഒഴുക്കിൽപെട്ട്​ കാണാതായ താഹിറയുടെ മകൻ ഫയാസി(13)നായി ഇരിട്ടി ഫയർഫോഴ്​സും പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്​.


താഹിറയുടെയും ബാസിതിൻെറയും മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയ​ിലേക്ക്​ മാറ്റി. ഉളിക്കൽ പഞ്ചായത്ത്​ നുച്ചിയാട് വാർഡ്‌ മെമ്പർ കബീറിൻെറ സഹോദരിയാണ്​ മരിച്ച താഹിറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.