വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 30-ാമത് പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം - പ്രോഫ്കോൺ പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡറ് പി എൻ അബ്ദുല്ലത്തീഫ് മദനി നിർവഹിക്കുന്നു
കോഴിക്കോട്: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 30-ാമത് ആഗോള പ്രഫഷണൽ വിദ്യാർഥി സമ്മേളനം പ്രോഫ്കോൺ സെപ്റ്റംബർ 11, 12, 13 തീയതികളിൽ പാലക്കാട് നടക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി സമ്മേളന പ്രഖ്യാപനം നിർവഹിച്ചു.
വിദ്യാർഥി സമൂഹത്തിന് ധാർമിക മൂല്യങ്ങൾ പകർന്നു നൽകുക, വിദ്യാർഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മയ്ക്കും സാമൂഹിക രംഗത്തും ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക, പ്രഫഷണൽ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകളും തൊഴിൽ മേഖലകളും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്കോൺ നടത്തുന്നത്. രാജ്യത്തെ വിവിധ പ്രഫഷനൽ കാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.
കോഴിക്കോട് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് ഷമീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വഫ്‌വാൻ ബറാമി അൽ ഹികമി, വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ്, സെക്രട്ടറിമാരായ പി.കെ. റിഷാദ് അസ്‌ലം അൽ ഹികമി, പി ജസീം, നുസ്ഹാൻ രണ്ടത്താണി, റൈഹാൻ ഷഹീദ് കാക്കനാട്, മുഹമ്മദ് ബിൻ അലവി, സംസ്ഥാന കാമ്പസ് വിങ് കൺവീനർ കെ റസീൻ ഒതായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.