Posted On
date_range Updated On
date_range സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ എന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ട നിയമമാണത്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുന്ന തരത്തില്‍ പലര്‍ക്കെതിരെയും കാപ്പ ചുമത്തിയെന്നും സതീശൻ പറഞ്ഞു.
സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്കിയാല് നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.