ബി.ജെ.പി പിന്തുണയോടെ ഭരിക്കില്ല –മന്ത്രി വാസവൻ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ ബി.​ജെ.​പി പി​ന്തു​ണ സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. കോ​ട്ട​യം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ ഒ​രാ​ളെ​ങ്കി​ലും പി​ന്തു​ണ​ച്ചാ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം രാ​ജി​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ബി.​ജെ.​പി​യു​മാ​യി ഒ​രു​ത​ര​ത്തി​ലു​മു​ള്ള കൂ​ട്ടു​കെ​ട്ടു​മി​ല്ല. ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ല. ബി.​ജെ.​പി​യു​ടെ​യോ എ​സ്.​ഡി.​പി.​ഐ​യു​ടെ​യോ പി​ന്തു​ണ ഒ​രി​ട​ത്തും സ്വീ​ക​രി​​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​​ പാ​ർ​ട്ടി ന​യം. അ​തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല -വാ​സ​വ​ൻ പ​റ​ഞ്ഞു.

ജ​ന​വി​ധി അ​ട്ടി​മ​റി​ച്ചാ​ണ്​ കോ​ട്ട​യ​ത്ത് യു.​ഡി.​എ​ഫ്​ ഭ​ര​ണം പി​ടി​ച്ച​ത്. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യെ ചാ​ക്കി​ട്ടു​പി​ടി​ച്ചാ​ണ് യു.​ഡി.​എ​ഫ് ഭ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - will not rule with BJP support - Minister Vasavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.