പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ല; ജി. സുധാകരൻ പാർട്ടിക്ക് കത്ത് നൽകി
ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സി.പി.എമ്മിന്റെ ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന് കത്തു നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജി. സുധാകരന്‍റെ ആവശ്യം പരിഗണിച്ച് പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ എ മഹീന്ദ്രന്‍ ജി. സുധാകരന് പകരമായി ജില്ലയില്‍ നിന്നും പ്രതിനിധിയാവും. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ട ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് ജി സുധാകരന്‍.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുമ്പ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇനി ബ്രാഞ്ച് കമ്മിറ്റിയിലായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് അറിയിച്ച സുധാകരന്‍ സമ്മേളന പ്രതിനിധിയെന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.