തിരുവനന്തപുരം: ഒന്നാംക്ലാസില്‍ പരീക്ഷ വേണോ എന്ന കാര്യം ആലോചിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വട്ടിയൂര്‍ക്കാവ് പാണങ്കര മഞ്ചമ്പാറ എൽ.പി സ്‌കൂളില്‍ സംഘടിപ്പിച്ച അങ്കണവാടി ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാംക്ലാസില്‍ വളരെ ഗൗരവമേറിയ പരീക്ഷയാണിപ്പോള്‍ നടക്കുന്നത്.
ഒന്നാംക്ലാസില്‍ പരീക്ഷ വേണോ വേണ്ടയോ എന്നാലോചിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷയെന്നു പറഞ്ഞ് കുരുന്നുകൾക്ക് പേടിയും ടെന്‍ഷനുമുണ്ടാക്കി നല്ല മാനസികാവസ്ഥ തകര്‍ക്കാന്‍പാടില്ല. ക്ലാസിലെ പാഠപുസ്തകം പഠിക്കുന്നതോടൊപ്പം തന്നെ പുസ്തകമല്ലാത്ത കാര്യങ്ങളും പഠിക്കണം. കുട്ടികളെ കളിക്കാന്‍വിടണം. അവധിസമയത്ത് നിര്‍ബന്ധമായി പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നു. കുട്ടികള്‍ അവധി ആസ്വദിച്ചുതന്നെ പഠിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.
വികെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആരോമല്‍, ഹെഡ്മാസ്റ്റര്‍ കെ.വി സന്തോഷ് കുമാര്‍, ഗീതാകുമാരി, ഷാഹുല്‍ഹമീദ്, വട്ടിയൂര്‍ക്കാവ് സദാനന്ദന്‍, അജിത് കെ. ബാബു, എം. ഷാജിമോന്‍, എസ്. രാജന്‍, എസ്. പഴനിയാപിള്ള, കെ.വി മധു, അഭിജിത്‌നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.