പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ചിത്രം: പി.ബി. ബിജു)

ചരിത്രം തിരുത്തി, പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി തു​ട​ർ​ഭ​ര​ണം നേ​ടി​യ ഇ​ട​തു​ മു​ന്ന​ണി​ സ​ർ​ക്കാർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നും മന്ത്രിമാർക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടുത്തു.

ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സി.പി.ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സി.പി.ഐ), കെ.എൻ. ബാലഗോപാൽ (സി.പി.എം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദൻ മാസ്റ്റർ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണൻ (സി.പി.എം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.

മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ 'സഗൗരവ'ത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹ്മാൻ എന്നിവർ അല്ലാഹുവിന്‍റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. 

സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം മ​ന്ത്രി​മാ​ർ സെ​ക്ര​ട്ടേറി​യ​റ്റി​ലെ​ത്തി ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഗ​വ​ർ​ണ​ർ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇന്നി​റ​ക്കും. 17 പു​തു​മു​ഖ​ങ്ങ​ളു​മാ​യി പു​തു​ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ്​ ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ.

Full View


Tags:    
News Summary - Will come to power today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.