Posted On
date_range Updated On
date_range സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ -മുല്ലപ്പള്ളി
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത മഹിളാ കമീഷന്‍ അധ്യക്ഷ ലതികാ സുഭാഷിന്‍റെ നടപടിയിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ? അവര്‍ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലതിക സുഭാഷുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയതാണ് ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കേരള കോണ്‍ഗ്രസിന് കൊടുക്കേണ്ടി വന്ന സാഹചര്യം ലതിക സുഭാഷിനറിയാം. ആ സീറ്റ് കിട്ടാതെ വന്നതുകൊണ്ടാണ് അവര്‍ക്ക് ഒരു നിരാശബോധം ഉണ്ടായത്. ലതികയെ അവഗണിച്ചിട്ടില്ലെന്നും അവര്‍ക്ക് ഭാവിയില്‍ സീറ്റ് നല്‍കാൻ പാര്‍ട്ടി തയാറാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.