കണ്ണൂർ: അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി. വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന അൽപനേരം അക്രമാസക്തനായി. റോഡിൽനിന്ന് തുരത്തിയ ആന തൊട്ടടുത്ത റബർ തോട്ടത്തിലാണ് ഇപ്പോഴുള്ളത്. ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് രാവിലെ 10 മുതല്‍ നാളെ വൈകുന്നേരം ആറ് വരെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് എടപ്പുഴ, വാര്‍ഡ് ഒമ്പത് കൂമന്‍തോട്, വാര്‍ഡ് പത്ത് കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.