കണ്ണൂർ ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റിൽ വീണു VIDEO

കണ്ണൂർ: ശ്രീകണ്ഠാപുരം ചന്ദനക്കാംപാറയിൽ കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. ചന്ദനക്കാംപാറ ഷിമോഗ കോളനിക്കു സ മീപമാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ചൊവ്വാഴ്ച രാത്രിയിലാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണത്. കിണറ്റിൽ വീണ ആനയെ തേടി മറ്റ് കാട്ടാനകൾ പരിസരത്തുണ്ട്. ഇവയെ മാറ്റിയാലേ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ സാധിക്കൂ.

Full View

ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനയെ തുരുത്തുന്നതിൽ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. കാട്ടാനക്കെതിരായ നടപടി സംബന്ധിച്ച് ജനപ്രതിനിധികളും ഡി.എഫ്.ഒയും സ്ഥലത്തെത്തി ഉറപ്പുനൽകണമെന്നാണ് ഇവരുടെ ആവശ്യം.

Full View
Tags:    
News Summary - Wild Elephant trapped in the Well in Kannur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.