അയ്യൻകൊല്ലി ടൗണിൽ ഇറങ്ങിയ കാട്ടാനകൾ
Posted On
date_range Updated On
date_range റോഡിലിറങ്ങിയോടി കാട്ടാനകൾ; ഭയന്ന് ജനം VIDEO
ഗൂഡല്ലൂർ: കാട്ടാനകൾ ടൗണിൽ ഇറങ്ങി ഓടിയതോടെ ഭയചകിതരായി ജനം. പന്തല്ലൂർ താലൂക്കിലെ വനയാട് ജില്ലയോട് ചേർന്ന് കിടക്കുന്ന അയ്യൻകൊള്ളി ടൗണിലാണ് സംഭവം.
ശനിയാഴ്ച രാവിലെയാണ് സംഭവം. തലേന്ന് രാത്രി എത്തിയ ആനകൾ സർക്കാർ ട്രൈബൽ സ്കൂൾ കോമ്പൗണ്ടിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ കയറിയിരുന്നു. ഇന്ന് രാവിലെ വനപാലകർ എത്തി സ്കൂളിൻറെ ഗേറ്റ് തുറന്നിട്ടു. ഇതോടെയാണ് ആനകൾ റോഡിൽ ഇറങ്ങി ഓടിയത്.
രണ്ടു കൊമ്പനാനകൾ റോഡിലൂടെ വരുന്നത് കണ്ട് ജനം ഭയചകിതരായി. വ്യാപാരികളടക്കം ഭീതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.