മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാനകൾ ഏറ്റുമുട്ടി. കല്ലാർ മാലിന്യ സംസ്കരണ പ്ലാൻറിൽ എത്തിയ ആനകളാണ് നേർക്കുനേർ കൊമ്പുകോർത്തത്. അരിക്കൊമ്പനെ നാടുകടത്തിയ ശേഷം പ്രദേശത്ത് വിളയാട്ടം നടത്തുന്ന ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള ആനയും മറ്റൊരു കൊമ്പനുമാണ് ഏറ്റുമുട്ടിയത്. ഏതാനും സമയം പോരടിച്ച ശേഷം ആനകൾ പിന്മാറി.
മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റാണ് കല്ലാറിലുള്ളത്. മാലിന്യങ്ങൾ തിന്നാനായി കാട്ടാനകൾ ഇവിടെ പതിവായി എത്തുന്നുണ്ട്. പ്ലാന്‍റിലെ തൊഴിലാളികൾക്ക് നേരെയും ആനകളുടെ ആക്രമണമുണ്ടാകാറുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ചുറ്റുപാടും നിരീക്ഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.