ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടാറില്ല; ആരോപണങ്ങൾ തള്ളിക്കളയുന്നുമെന്ന് ചെന്നിത്തല

തിരുവനന്തപുരം; ബാര്‍കോഴക്കേസിൽ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. തന്‍റെ ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളേ അല്ലെന്ന് രമേശ് ചെന്നിത്തലയുടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസിന് മൊഴി കൊടുക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും കുടുംബവും ഫോണിൽ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചിരുന്നത്.

രഹസ്യമൊഴി നല്‍കാന്‍ പോകുന്നതിന്‍റെ തലേദിവസം ചെന്നിത്തലയും ഭാര്യയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ദയനീയമായാണ് ബന്ധുക്കൾ തന്നോട് അപേക്ഷിച്ചത്. അക്കാരണംകൊണ്ടാണ് രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു. രമേശ് ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷണ റിപ്പോര്‍ട്ടില്‍ കോടികള്‍ പിരിച്ചെന്ന് പറയുന്നുണ്ട്. ആ തുക എവിടെയെന്ന് കണ്ടെത്താനാകാത്തത് വിജിലന്‍സിന്‍റെ വീഴ്ചയാണെന്നും ബിജു രമേശ് പറഞ്ഞു. 

Tags:    
News Summary - Wife does not get involved in politics; Chennithala denies Biju Ramesh's the allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.