ശബരിമലയിൽ നിന്ന് കാണാതായ സ്വർണം സോണിയ ഗാന്ധിയുടെ വീട്ടിലുണ്ട്; സോണിയയുടെ വീട് റെയ്ഡ് ചെയ്യണം -വി.ശിവൻകുട്ടി

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കാണാതായ സ്വർണം സോണിയ ഗാന്ധിയുടെ വീട്ടിലുണ്ടെന്നും കോൺഗ്രസ് മുൻ അധ്യക്ഷയുടെ വീട് റെയ്ഡ് ചെയ്യണമെന്ന ആവശ്യവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും ശിവൻകുട്ടി പറഞ്ഞു. സോണിയയുടെ കൈയിൽ പോറ്റി സ്വർണം കെട്ടികൊടുതെന്തിനാണെന്നും അദ്ദേഹം പറഞ്ഞു.

സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ മന്ത്രിമാർ സംസാരിക്കുന്നത്; വി.എൻ വാസവൻ രാജിവെക്കണം -വി.ഡി സതീശൻ

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, എക്സൈസ് മന്ത്രി എം.ബി രാജേഷ് എന്നിവർ സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.ഡി സതീശൻ. സ്വർണക്കൊള്ളയിലേക്ക് സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത് സംബന്ധിച്ചാണ് വി.ഡി സതീശന്റെ പ്രതികരണം. 2019ൽസ്വർണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങൾ നടന്നു. ദേവസ്വംമന്ത്രി വി.എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്തിനും ഇതിൽ പങ്കുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസിൽ പ്രതികളാക്കണമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കണമെന്ന് ഞങ്ങൾ പറയില്ല. മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഞങ്ങൾ പറയില്ല. എന്നാൽ, ഇതിൽ പ്രതികളായവരെ സംരക്ഷിച്ചതിൽ അദ്ദേഹത്തിന് പ​ങ്കെുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Sonia's house should be raided - V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.