Posted On
date_range Updated On
date_range ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു
കൊല്ലം: ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കടയ്ക്കൽ കുമ്മിളിലാണ് സംഭവം നടന്നത്.
കുമ്മിൾ സ്വദേശി രാമചന്ദ്രനെ (63) ആണ് ഭാര്യ വട്ടതാമരയിൽ ഷീല (54) വെട്ടി പരിക്കേൽപ്പിച്ചത്. ഭർത്താവിനെ ആക്രമിച്ച ശേഷം ഷീല സമീപത്തെ കുളത്തിൽ ചാടുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് ഷീലയെ കുളത്തിൽ നിന്ന് രക്ഷിച്ചത്.
രാമചന്ദ്രനെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. രാമചന്ദ്രനെയും ഷീലയെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.