'കറുത്ത മാസ്കും ഷർട്ടും ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം'; ന്യായീകരണവുമായി ഇ.പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ സുരക്ഷയെ ശക്തമാക്കിയതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജൻ പറഞ്ഞു. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജൻ, മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.

മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദനും പ്രതികരിച്ചു.

ശനിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിന് നിരോധനമുണ്ടായിരുന്നു. ഇന്ന് മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​ന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ​രി​പാ​ടി​ക​ളി​ൽ ക​റു​ത്ത മാ​സ്​​കി​ന്​ വി​ല​ക്കുണ്ടെന്നാണ് റിപ്പോർട്ട്.

വൈ​കീ​ട്ട്​ 5.30ന്​ ​കോ​ഴി​ക്കോ​ട്​ സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട്​ രൂ​പ​ത ശ​താ​ബ്​​ദി ആ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ ക​റു​ത്ത മാ​സ്​​ക്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Why is it so mandatory to wear a black mask and shirt - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.