തിരുവനന്തപുരം: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തികളുടെ ഭാഗമായി ഹൈകോടതി കനാൽ നവീകരണ ജോലികൾക്കായി മണ്ണ് മാറ്റിയപ്പോൾ രണ്ട് പൈപ്പുകൾ കണ്ടെത്തി. വാട്ടർ അതോറിറ്റിയുടെയും ബി.പി.സി.എല്ലിൻറെയും പൈപ്പുകളല്ല ഇതെന്ന് ഉറപ്പാക്കി.
എ.ജീസ് ഓഫീസ് മുതൽ മംഗളവനം തോട് വരെയുള്ള മണ്ണ് മാറ്റിയപ്പോഴാണ് പൈപ്പുകൾ കണ്ടത്. പൈപ്പുകൾ ഏതെങ്കിലും വകുപ്പുകളുമായോ ഏജൻസി കളുകമായോ ബന്ധപ്പെട്ടതാണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ദുരന്തനിവാരണ വിഭാഗവുമായോ/മൈനർ ഇറിഗേഷൻ വകുപ്പുമായോ ബന്ധപ്പെടണം.
രണ്ടു ദിവസത്തിനുള്ളിൽ ആരും ബന്ധപ്പെട്ടില്ല എങ്കിൽ പൈപ്പ് മുറിച്ചു മാറ്റുന്നതാണെന്ന് കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.