ജനീവ: കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് ഐക്യരാഷ്ട്രസഭയുടെ ആദരം. ജൂൺ 23 പൊതുപ്രവർത്തക ദിനത്തിെൻറ ഭാഗമായി കോവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിനൽകിയ പൊതുപ്രവർത്തകർക്കുള്ള യു.എൻ ആദരത്തിലാണ് കെ.കെ ശൈലജയും ഉൾപ്പെട്ടത്.
ആദരമർപ്പിച്ചുകൊണ്ട് നടക്കുന്ന വെബിനാറിൽ യുഎൻ. സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ്, ഏത്യോപ്യൻ പ്രസിഡൻറ് സാലേ വർക്ക് സെവ്ദേ, ഇൻറർ നാഷണൽ നഴ്സ് കൗൺസിൽ പ്രസിഡൻറ് അന്നറ്റെ കെന്നെഡി തുടങ്ങിയ പ്രമുഖർക്കൊപ്പം കെ.കെ ശൈലജയും സംസാരിക്കും യു.എൻ സാമ്പത്തിക-സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യു.എൻ വെബ് ടി.വിയിൽ വെബിനാർ തത്സമയം സംപ്രേക്ഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.