ആലപ്പുഴ: ഇടതുമുന്നണി സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ പരസ്യമായ പോര് തുടരുന്നതിനിടെ ഗവര്‍ണറെ പുകഴ്ത്തി സി.പി.എം എം.എല്‍.എ യു. പ്രതിഭ. ചെട്ടിക്കുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷ ചടങ്ങിൽ ഗവർണർ വേദിയിലിരിക്കെയാണ് എം.എൽ.എയുടെ പുകഴ്ത്തൽ.
രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് പറഞ്ഞ എം.എൽ.എ, മലയാളം പഠിക്കാൻ അദ്ദേഹം കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും പറഞ്ഞു. എല്ലാവരോടും സ്നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ടെന്നും അവര്‍ പറഞ്ഞു. എം.എല്‍.എയുടെ വാക്കുകള്‍ക്ക് ചിരിയോടെ ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മറ്റ് തിരക്കുകള്‍ മൂലം അദ്ദേഹം എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.