ആത്​മഹത്യ ചെയ്യണമെന്നാണോ; വ്യക്​തിപരമായി തേജോവധം ചെയ്യുന്നുവെന്ന്​ സി.കെ ജാനു

കൽപ്പറ്റ: തന്നെ വ്യക്​തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ്​ ഉണ്ടാവുന്നതെന്ന്​ സി.കെ ജാനു. ആദിവാസി സ്​ത്രീയെന്ന നിലയിൽ എല്ലാതരത്തിലും തന്നെ കടന്നാക്രമിക്കുന്ന രീതിയാണ്​ ഇപ്പോഴുള്ളത്​. നിയമനടപടികളെ നേരിടാൻ തയാറാണെന്നും ജാനു പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സി.കെ ജാനുവിന്​ പണം കൈമാറിയെന്ന ജെ.ആർ.പി സംസ്ഥാന ട്രഷർ പ്രസീതയുടെ ആരോപണത്തിലാണ്​ അവരുടെ പ്രതികരണം.

തനിക്കെതിരായ ആക്രമണങ്ങൾക്ക്​ പിന്നിൽ ആദിവാസി സ്​ത്രീകൾ രാഷ്​ട്രീയരംഗത്തേക്ക്​ വരാൻ പാടില്ലെന്ന ചിന്തയാണ്​. സി.കെ ജാനുവിന്​ പുതിയൊരു വീട്​ ഉണ്ടാക്കാൻ പറ്റില്ലേ, വണ്ടി വാങ്ങാൻ പറ്റില്ലേ, സാരി വാങ്ങാൻ പറ്റില്ലേ. പ്രാനീനയുഗത്തിലെ കാലഘട്ടമാണോ​ ഇപ്പോൾ നടക്കുന്നതെന്നും ജാനു ചോദിച്ചു.

എല്ലാതലത്തിലും കടന്നാക്രമിക്കുന്ന രീതി ശരിയല്ല. അത്​ ജനാധിപത്യ കേരളത്തിന്​ അപമാനമാണ്​. താൻ ആത്​മഹത്യ ചെയ്യണ​മെ​ന്നാണോ ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു.

Tags:    
News Summary - Whether to commit suicide- C.K Janu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.