കടുത്തുരുത്തി: സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും അവഹേളിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ട എസ്.ഐക്ക് സസ്പെൻഷൻ. കടുത്തുരുത്തി സർക്കിളിനു കീഴിലുള്ള വെള്ളൂർ പൊലീസ് സ്റ്റേഷനിലെ അഡീ. എസ്.ഐ ആർ. കാർത്തികേയന് എതിരെയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാറിനെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് പൊലീസുകാർ അംഗങ്ങളായ എസ്.പി.സി കല്ലറ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ പ്രസിദ്ധപ്പെടുത്തിയത്.
സർക്കാറിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി ലഭിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന് കല്യാശ്ശേരിയിലെ ആയുർവേദ ഡോക്ടറുടെ തുറന്ന കത്ത് എന്നു പറഞ്ഞു തുടങ്ങുന്നതാണ് പോസ്റ്റ്. സി.പി.എം നേതൃത്വത്തിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ് പൊലീസ് സേനയെന്നും എസ്.ഐ പ്രസിദ്ധീകരിച്ച പോസ്റ്റിൽ പരാമർശിക്കുന്നു. ബുധനാഴ്ച സർവിസിൽ വിരമിക്കാനിരിക്കെയാണ് എസ്.ഐക്ക്്് സസ്പെൻഷൻ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.