കൊച്ചി: വാട്സ്ആപ് പ്രചാരണത്തിലൂടെ നടത്തിയ ഹര്‍ത്താലിെൻറ മറവിൽ അക്രമമുണ്ടാക്കിയ കേസിലെ മൂന്നു പ്രതികൾ ജാമ്യം തേടി ഹൈകോടതിയിൽ. മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ആനക്കയം ചക്കാലക്കുന്ന് വീട്ടില്‍ അഹമ്മദ് ഷക്കീര്‍, തോറാപ്പ വീട്ടില്‍ ഹിഷാം, പാറക്കല്‍ വീട്ടില്‍ റാഷിദ് ലാല്‍ എന്നിവരാണ് ഹരജി നൽകിയത്.
അക്രമസംഭവങ്ങളില്‍ പങ്കെടുക്കാത്ത തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ഹരജിയിൽ പറയുന്നത്. രണ്ടുപേര്‍ക്ക് പരീക്ഷ അടുത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 5000ത്തോളം പേരാണ് മഞ്ചേരിയില്‍ ഹര്‍ത്താലില്‍ പങ്കെടുത്തതെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് സർക്കാർ വാദം. ക്രമസമാധാനത്തെ ബാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനമാണ് ഉണ്ടായതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് മേയ് നാലിലേക്ക് ഹരജി മാറ്റി. പാലക്കാട് പുതുനഗരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.