കോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കിൽ പ്രതികരിച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കുഞ്ഞാലിക്കുട്ടി തന്‍റെ നിലപാട് വ്യക്തമാക്കിയത്. പള്ളുരുത്തി സ്കൂളിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. വളരെ നിർഭാഗ്യകരാമായി പോയി. കേരളത്തിൽ സംഭവിച്ചുകൂടാനാകാത്തതാണ്. വിദ്യാർഥി നിയമം അനുസരിച്ച് വരികയാണെങ്കിൽ എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. എന്ത് നിയമമാണത്‍?. ഒരു മുഴം നീളമുള്ള ഒരു തുണി അത് കണ്ടാൽ പേടിയാകും, നിയമവിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് വളരെ നിർഭാഗ്യകരമായി. പൊതു സമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതിൽ യാതൊരു സംശയവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.